‘എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല’ ബാബു ആന്റണി പറയുന്നു

Babu Antony | Bignewslive

മലയാള സിനിമിയില്‍ ആക്ഷന്‍ രംഗത്ത് നിറഞ്ഞു നിന്ന താരമായിരുന്നു നടന്‍ ബാബു ആന്റണി. ഒരു കാലത്ത് അദ്ദേഹം ഉണ്ടാക്കിയ ഓളം ഇന്നുവരെ മലയാള സിനിമയില്‍ സംഘട്ടന രംഗത്ത് സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്നും പ്രേക്ഷക മനസില്‍ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി.

ഇതുവരെ മലയാളിക്ക് പരിചിതമായിരുന്ന നായകസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ ആകാരവടിവും അഭിനയശൈലിയുമായിട്ടായിരുന്നു ബാബു ആന്റണി സിനിമയിലെത്തിയത്. ഒട്ടും വൈകാതെ തന്നെ സിനിമയില്‍ അദ്ദേഹം തന്റേതായ ഇടം നേടുകയും ചെയ്തു. ശേഷം താരം സിനിമകളില്‍ നിന്നു വിട്ടു നിന്നിരുന്നു.

ഇപ്പോള്‍ ശരീരത്തിന്റെ പേരില്‍ തനിക്കെതിരെ വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണി ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖഭാഷ മാത്രമല്ല ശരീരഭാഷ കൂടിയാണ് അഭിനയമെന്നാണ് താന്‍ കരുതുന്നതെന്നും തന്റെ സിനിമകള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും ഹിറ്റായിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. എന്നാല്‍ തനിക്കിത് വരെ അഭിനയത്തിന് ഒരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും ബാബു ആന്റണി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.🙏🙏🙏🙏🙏 Me and Kunchetten on the sets of “Carnival”

Exit mobile version