പൃഥ്വിരാജ് ഇനി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍!

പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയാണ് നയന്‍

പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയാണ് നയന്‍. ചിത്രം റിലീസിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയന്‍.

ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Exit mobile version