തന്നെ ഒരു വ്യക്തി മനഃപ്പൂര്‍വ്വം ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതായി നടി ഹണി റോസ്. തന്നെ പിന്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയാണെന്നും ഹണി റോസ് പറഞ്ഞു.
തന്നോട് അടുപ്പം ഉള്ളവരെല്ലാം ചോദിക്കുന്നത് എന്തുകൊണ്ടാണ് അപമാനിക്കപ്പെടുമ്പോഴെല്ലാം പ്രതികരിക്കാത്തതെന്നും അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്നുമാണ് ചോദിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.
പ്രസ്തുത വ്യക്തി പങ്കെടുക്കുന്ന ചടങ്ങില്‍ പിന്നീട് ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം പല വേദികളിലും തന്നെ അപമാനിക്കുകയാണെന്നും ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് പറയുകയാണെന്നും ഹണി റോസ് പറഞ്ഞു.
