‘കൃഷ്ണപ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം…ഞാന്‍ പിന്നെ ലോകമെമ്പാടും നൃത്തം ചെയ്ത് നടക്കുന്നയാളായതുകൊണ്ട് എല്ലായിടത്തും എപ്പോഴും എത്താന്‍ കഴിയണമെന്നില്ല; സദസിനെ ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം

ചലച്ചിത്ര-സീരിയല്‍ താരം കൃഷ്ണപ്രഭ പുതുതായി ആരംഭിച്ച ജൈനിക കലാവിദ്യാലയത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മമ്മൂട്ടി

തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാന്‍സ് പഠനം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പ്രസംഗമാണ് സദസിനെ ചിരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര-സീരിയല്‍ താരം കൃഷ്ണപ്രഭ പുതുതായി ആരംഭിച്ച ജൈനിക കലാവിദ്യാലയത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മമ്മൂട്ടി.

ഉദ്ഘാടനശേഷം മമ്മൂട്ടിയുടെ പ്രസംഗമാണ് കാണികളെ ചിരിപ്പിച്ചത്.’കൃഷ്ണപ്രഭ ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം,എന്റെ ശിഷ്യ ഇങ്ങനെ സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്, ഞാന്‍ പിന്നെ ലോകമെമ്പാടും നൃത്തം ചെയ്ത് നടക്കുന്നയാളായതുകൊണ്ട് എല്ലായിടത്തും എപ്പോഴും എത്താന്‍ കഴിയണമെന്നില്ലയെന്ന്’ മമ്മൂട്ടി പറഞ്ഞു.

ഇതിന് മറുപടിയായി, സംഗതി കളിയാക്കാനാണ് ഞാനാണ് പഠിപ്പിച്ചതൊക്കെ പറഞ്ഞതെങ്കിലും അഭിനയം മനസില്‍ കയറിയ കുഞ്ഞുപ്രായം മുതല്‍ മമ്മൂക്ക തന്നെയാണ് ഗുരുവെന്ന് കൃഷ്ണപ്രഭ പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ ഹൈബി ഈഡന്‍ എംഎല്‍എ, അപര്‍ണ ബാലമുരളി, മിയ,ആര്യ എന്നിങ്ങനെ നിരവധിയാളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

Exit mobile version