‘മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’; വിമാനാപാകടത്തിൽ നിന്നും രക്ഷപ്പെട്ടത് വെളിപ്പെടുത്തി രശ്മിക മന്ദാന

ന്യൂഡൽഹി: ഏറ്റവും അപകടം കുറഞ്ഞ യാത്രാമാർഗമാണ് വിമാനയാത്ര. അതുകൊണ്ടുതന്നെ വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പോലും അതീവശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സാങ്കേതിക തകരാർ കാരണം വിമാനം തിരിച്ചിറക്കിയതിനിടെ അനുഭവിച്ച ഭയവും സമ്മർദ്ദവും വെളിപ്പെടുത്തുകയാണ് നടി രശ്മിക മന്ദാന.

നടി ശ്രദ്ധ ദാസിനൊപ്പം വിമാനത്തിൽ സഞ്ചരിക്കവെയാണ് താൻ മരണത്തെ മുഖാമുഖം കണ്ടതെന്ന് നടി വെളിപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. പറന്നുയർന്ന് 30 മിനിട്ടിന് ശേഷമായിരുന്നു അടിയന്തര ലാൻഡിങ്.

ALSO READ- തിരൂരില്‍ പോക്‌സോ കേസ് റിമാന്‍ഡ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും എല്ലാവരും ഭത്തിലായി. ഫെബ്രുവരി 17-നാണ് സംഭവമുണ്ടായത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുകയും ചെയ്തു. വിമാനത്തിൽ നിന്നുള്ള ചിത്രം സഹിതമാണ് രശ്മിക സംഭവം വെളിപ്പെടുത്തിയത്.

Exit mobile version