രജനികാന്ത് ചിത്രം 2.0യുടെ ഓഡിയോ പുറത്തുവിട്ടു

ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്

ശങ്കറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്.

മധന്‍ കര്‍ക്കിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് 2.0വിന്.

Exit mobile version