സ്‌നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം,അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു; വൈറലായി ഐശ്വര്യയുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍

നിങ്ങള്‍ക്ക് എനിക്ക് താരാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും മികച്ച വിശേഷണമാണത്

സൗന്ദര്യത്തെപ്പറ്റിയും അഭിനയത്തെക്കുറിപച്ചുമൊക്കെയായിരുന്നു ഐശ്വര്യ റായിയെ മുന്‍പ് വിശേഷിപ്പിച്ചിരുന്നത്.എന്നാല്‍ ആരാധ്യ എന്ന മകള്‍ ജനിച്ചതിന് ശേഷം താരത്തിന് സൂപ്പര്‍ മോം എന്ന വിശേഷണം കൂടി വന്നു. എവിടെ പോയാലും മകളെക്കൊണ്ടുപോകുന്ന, അവളുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന അമ്മ. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ സൂപ്പര്‍ മോം എന്ന് വിശേഷിപ്പിച്ച അവതാരകന് സൗന്ദര്യ റാണി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘നിങ്ങള്‍ക്ക് എനിക്ക് താരാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും മികച്ച വിശേഷണമാണത്. ജീവിതത്തില്‍ വളരെ സ്വാഭാവികവും ഉപാധികളുമില്ലാത്തയൊരു അനുഭവമാണത്. സ്‌നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു. എനിക്കത് ബ്രേക്ക് ചെയ്യാന്‍ വയ്യ. വിശദീകരിക്കാനോ ആ അനുഭവത്തെ വാക്കുകളിലേക്ക് ചുരുക്കാനോ ആവില്ല,നന്ദി മാത്രം പറയുന്നു.’

Exit mobile version