തമിഴ് താരം റെഡിൻ കിങ്‌സ്‌ലിക്ക് 46ാം വയസിൽ പ്രണയസാഫല്യം; വധു പ്രമുഖ നടി സംഗീത

തമിഴ് സിനിമാ താരം റെഡിൻ കിങ്സ്ലി വിവാഹിതനായി. സിനിമ സീരിയൽ നടിയും മോഡലുമായ സംഗീതയാണ് വധു. കിങ്‌സ്‌ലി 46ാം വയസ്സിലാണ് വിവാഹിതനാകുന്നത്. സംഗീതയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു റെഡിൻ കിങ്‌സ്‌ലി എന്നാണ് വിവരം.

സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡാൻസിലൂടെ കരിയർ ആരംഭിച്ച റെഡിൻ പിന്നീട് ചെന്നൈയിലും ബംഗളൂരിലും സർക്കാർ എക്‌സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ ആയിരുന്നു.

നെൽസൺ ദിലീപ് കുമാറിന്റെ സിനിമകളിലൂടെയാണ് റെഡിൻ സിനിമാലോകത്ത് സജീവമായത്. കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. ശിവകാർത്തികേയൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിലെ വേഷമാണ് റെഡിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്.

ALSO READ- ‘ഈ ആളുകളൊക്കെ കൂടി ഊതിയാല്‍ കരിങ്കൊടിയായി വരുന്നവര്‍ പാറിപ്പോകും, നടപടി വരുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല’; പ്രതിഷേധിക്കുന്നവരോട് മുഖ്യമന്ത്രി

ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതൽ, ജയിലർ, എൽകെജി, ഗൂർഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂർണി എന്ന സിനിമയാണ് റെഡിന്റെ ഒടുവിലത്തെ റിലീസ്.

അതേസമയം, റെഡിന്റെ വധു സംഗീത തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മാസ്റ്റർ, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിലെ പ്രധാനവേഷത്തിലും സംഗീത എത്തുന്നുണ്ട്.

Exit mobile version