റിലീസ് പത്തിന്, ആദ്യ ഷോയ്ക്ക് തീയ്യേറ്റര്‍ ഫുള്‍! തല അജിത്തിന്റെ വിശ്വാസത്തിന് വന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍, ടിക്കറ്റിനായി ഗേറ്റ് ചാടിക്കടന്ന് ‘റിസ്‌ക്’ എടുക്കുന്ന ആരാധകരുടെ വീഡിയോ വൈറല്‍

ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ, അജിത്തിന്റെ സിനിമയാകുമ്പോള്‍ അതിങ്ങനെ തന്നെ വേണമെന്നാണ് ആരാധകര്‍ക്ക്.

തമിഴ്താരം അജിത്തിനെ ഏവര്‍ക്കും പ്രിയമാണ് വിജയ്, സൂര്യ എന്നിവര്‍ക്ക് ഉള്ളതുപോലെ തന്നെ ആവേശവും ആരാധകരും തല അജിത്തിനും ഉണ്ട്. വന്‍ ആവേശം തന്നെയാണ് തലയുടെ പുതു ചിത്രം ഇറങ്ങുമ്പോഴും. അത്തരത്തില്‍ തലയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ആവേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്ന വിശ്വാസത്തിനാണ് ആരാധകരുടെ ആവേശം. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ, അജിത്തിന്റെ സിനിമയാകുമ്പോള്‍ അതിങ്ങനെ തന്നെ വേണമെന്നാണ് ആരാധകര്‍ക്ക്. ആദ്യദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാന്‍ തമിഴ്‌നാട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റിനായി തിയറ്ററുകള്‍ക്ക് മുന്നില് തിരിക്കുകൂട്ടുന്ന വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്‌സ് തീയ്യേറ്ററില്‍ നിന്നുള്ള വിഡിയോ രമേഷ് ബാലയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ മാസം പത്തിനാണ് ചിത്രത്തിന്റെ റിലീസ്. മധുര സ്വദേശിയായ കഥാപാത്രമായാണ് അജിത്ത് എത്തുക. അജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലുണ്ട്. നയന്‍താരയാണ് നായിക. മലയാളിതാരം അനിഘയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Exit mobile version