പ്രണയിച്ച് കൃഷണ ശങ്കറും അപര്‍ണ്ണയും! അള്ള് രാമേന്ദ്രനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അള്ള് രാമേന്ദ്രനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ആരും കാണാതെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കൃഷണ ശങ്കറും അപര്‍ണ ബാലമുരളിയും അഭിനയിച്ചിരിക്കുന്ന ഗാനം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും ചാന്ദ്‌നി ശ്രീധരനും ഗാനരംഗങ്ങളിലുണ്ട്.

നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പ് 25000 രൂപക്ക് പോരാട്ടം എന്ന സിനിമ ഒരുക്കി മലയാള സിനിമയെ ഞെട്ടിച്ച സംവിധായകനാണ് ബിലഹരി. ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിംഷി ഖാലിദ് ക്യാമറയും എഡിറ്റ് ലിജോ പോളും നിര്‍വ്വഹിക്കുന്നു. സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Exit mobile version