‘റാഹേല്‍ മകന്‍ കോര’ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് സംവിധായകന്‍; അശ്വന്ത് കോക്ക് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തന്റെ സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ഉബൈനിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയതിന്റെ പേരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.

‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകനാണ് ഉബൈനി. ഇദ്ദേഹത്തിന്റെ പരാതിയിലാണ് നടപടി. പ്രമുഖ ഓണ്‍ലൈന്‍ റിവ്യൂവര്‍ അശ്വന്ത് കോക്ക് അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ കേസില്‍ സമൂഹമാധ്യമങ്ങളിലൂടെ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയ വ്യക്തികളും, യൂട്യൂബ് ചാനലുകളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിലീസ് ചെയ്ത ഉടന്‍തന്നെ പുതിയ സിനിമകളെക്കുറിച്ച് മോശം പ്രതികരണം നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് നേരത്തെ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ALSO READ- കാര്‍ വാങ്ങിയിട്ടും ഉടമസ്ഥാവകാശം മാറ്റി നല്‍കിയില്ല; ചോദിക്കാനെത്തിയ യുവതിയേയും സുഹൃത്തുക്കളേയും പൂട്ടിയിട്ട് മര്‍ദ്ദിച്ച് ഷോറൂം ജീവനക്കാര്‍: അറസ്റ്റ്

പിന്നാലെ ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫ് നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അന്ന് നല്‍കിയത്. ഇതിനുഷേഷം ആദ്യമായാണ് പോലീസ് റിവ്യൂ ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version