ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്

സംവിധായകൻ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ അപകടത്തിൽ നടൻ ടൊവീനോ തോമസിന് പരിക്കേറ്റു. ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ തിലകം’ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ടൊവീനോ തോമസിന്റെ കാലിനു പരിക്കേറ്റു എന്നാണ് വിവരം. പരിക്ക് സാരമുള്ളതല്ല. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ടൊവീനോയ്ക്ക്് പരിക്കു പറ്റിയത്.

ALSO READ- സങ്കടങ്ങൾ ചേർത്തുവെച്ചാലും പ്രണയമുണ്ടാവുമെന്ന് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയതോടെ; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും

പരിക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്ച്ചയ്ക്കു ശേഷം ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ അറിയിച്ചു.

Exit mobile version