‘ചേച്ചി ഇത് കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു’; സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; കേക്ക് മുറിച്ച്, ഓർമ്മകളുമായി കുടുംബം

മിമിക്രി കലാകാരിയും അവതാരകയും സ്റ്റേജ് ആർട്ടിസ്റ്റുമായിരുന്ന നടി സുബിയുടെ വിയോഗം ഇന്നും കലാകേരളത്തിന് തീരാനോവാണ്. ആണുങ്ങൾ മാത്രം വാഴുന്ന മിമിക്രി ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയായിരുന്നു അന്തരിച്ച നടി സുബി.

പെട്ടെന്നൊരു ദിവസം എല്ലാവരേയും ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ സുബിയുടെ ഓർമ്മകളുമായി ജന്മവാർഷികത്തിൽ ഒത്തുചേർന്നിരിക്കുകയാണ് കുടുംബം. സുബി ഇല്ലാത്ത ആദ്യത്തെ സുബിയുടെ പിറന്നാൾ ദിനത്തിൽ ഓർമകൾ പങ്കുവെയ്ക്കുകയാണ് പ്രിയപ്പെട്ടവർ.

സുബിയുടെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പം ചേർന്നു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് സഹോദരൻ പറയുന്നു. എപ്പോഴും തങ്ങൾ സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും സഹോദരൻ ഓർമ്മിച്ചു.

അതേസമയം, ‘ഞങ്ങൾ ചേച്ചിയ്ക്ക് വേണ്ടി ഞങ്ങൾ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’- എന്നാണ് സഹോദരി പറഞ്ഞത്.

also read- ചന്ദ്രയാൻ 3 ന്റെ അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്രം മറക്കരുത്; ആ കുട്ടിയുടെ മനസ് തണുക്കാൻ ഒരു മതേതര മുദ്രാവാക്യമെങ്കിലും വിളിക്കൂ

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾകാലത്തു തന്നെ ബ്രേക്ക് ഡാൻസ് ചെയ്ത് കലാലോകത്തേക്ക് പ്രവേശിച്ചു.

also read- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ടു, മയക്കുമരുന്നിന് അടിമയായ യുവാവ് പിടിയില്‍

വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നീട് സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

Exit mobile version