ഇരുപതു വർഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്; മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേശ് കുമാർ

മമ്മൂട്ടിയെ പരിചയപ്പെട്ട നാളുമുതൽ ആരാധിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ അദ്ദേഹ്തതിന് തന്നെ ഇഷ്ടമല്ലെന്നും വെളിപ്പെടുത്തി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താൻ, എന്നിട്ടും മമ്മൂട്ടിക്ക് തന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലെന്ന് ഗണേഷ് കുമാർ ന്യൂസ് 18 നോട് പറഞ്ഞു.

എന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ല. എന്റെ ഒരു റോൾ മോഡൽ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് എനിക്ക് അറിയില്ല. പക്ഷെ അതൊന്നും തനിക്ക് കുഴപ്പം ഇല്ലെന്നും ഗണേഷ് പറഞ്ഞു.

ഇരുപതു വർഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്. ദി കിംഗ് എന്ന സിനിമ ആയിരുന്നു ഏറ്റവും ഒടുവിൽ ചെയ്തത്. അതിന് ശേഷം ഒറ്റ സിനിമപോലും ഞങ്ങൾ ഒരുമിച്ചുചെയ്തിട്ടില്ല. കാരണം ഇതുവരെയും തനിക്ക് അറിയില്ലെന്നും അവസരം തേടി താൻ അങ്ങോട്ട് പോയിട്ടില്ലെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.

വിശുദ്ധ ഖുറാനിൽ പറയും പോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ പേര് എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുകയും അത് അംഗീകാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ട് ആരോടും അവസരങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ല. മമ്മൂട്ടിയോട് അമ്മയുടെ മീറ്റിങ്ങിൽ വെച്ചൊക്കെ സംസാരിക്കും. അല്ലാതെ വലിയ ബന്ധമില്ല.

ALSO READ- സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; പ്രധാനധ്യാപകൻ കോട്ടയത്ത് പിടിയിൽ

ഞാൻ പരിചയപ്പെട്ട കാലം മുതൽ സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആളാണ്. പക്ഷേ എന്തോ എന്നോട് പുള്ളിക്ക് ഒരു വിരോധമുണ്ടെന്നാണ് ഗണേഷ് കുമാർ പറയുന്നത്.

Exit mobile version