വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് യുവാവിന്റെ പരാതി; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ. ഇരുവരും വിമാനത്തിൽ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നുത്.

ഈ സംഭവത്തിൽ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകിയിരുന്നു. അതിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു ഉത്തരവായി.

കഴിഞ്ഞ മേയ് 27 ന് ഗോവയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. പഞ്ചാബിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരൻ.

ALSO READ- അസഭ്യം പറഞ്ഞു, നിലത്തിട്ട് ചവിട്ടി;കല്ലുകൊണ്ടിടിച്ചു; പ്രണയത്തിൽനിന്ന് പിന്മാറിയതിന് 17കാരിക്ക് ക്രൂരമർദ്ദനം; മുൻ സുഹൃത്തും കൂട്ടാളിയും പത്തനംതിട്ടയിൽ പിടിയിൽ

വിനായകൻ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയിൽ പറയുന്നു. അതേസമയം, വിമാനത്തിൽനിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു വിമാന കമ്പനി. പിന്നീട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനെ സമീപിച്ചെങ്കിലും നടപടി എടുത്തില്ല. ഇതിനെതിരെയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version