കരാർ ലംഘിച്ച് 2018 ഒടിടിയിൽ; 2 ദിവസം തീയേറ്റർ അടച്ചിടുമെന്ന് തിയേറ്ററുടമകൾ; റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്നതാണ് എന്റെ രീതിയെന്ന് ജൂഡ്

തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന 2018 സിനിമ ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

കരാർ ലംഘിച്ച് ‘2018’ നേരത്തെ ഒടിടിക്ക് നൽകിയെന്നാണ് തിയേറ്ററുകാരുടെ ആരോപണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യൂ എന്നാണ് നേരത്തെ തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ധാരണയിലായത്.

എന്നാൽ ചിത്രം പുറത്തിറങ്ങി 33-ാം ദിവസമാണ് ഒടിടി റിലീസ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ‘2018’ ജൂൺ ഏഴിനാണ് ഒടിടി റിലീസാകുന്നത്. റെക്കോഡ് കളക്ഷൻ നേടിയ ചിത്രമാണ് 2018.

അതേസമയം, സമരം നടക്കുന്ന ദിവസങ്ങളിൽ സിനിമ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു. എന്നാൽ തിയേറ്ററുകൾ അടച്ചിടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.

ALSO READ- ഫോൺ വിളിച്ചിട്ട് എടുത്തില്ല; പെൺസുഹൃത്തിനെ കാണാൻ രാത്രി വീട്ടിലെത്തിയ 16 കാരൻ അടുത്തവീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ

ഇതിനിടെ തീയേറ്ററുടമകളുടെ സമരത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്തണി രംഗത്തെത്തിയിട്ടുണ്ട്. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസിന് ചെയ്യുന്നതിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളത് എന്നും ജൂഡ് ആന്തണി വ്യക്തമാക്കി.

ജൂഡ് ആന്തണിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു . സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത് . അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂർവം ചെയ്യുന്നതല്ല . This is part of business. I thank Sony Liv for trusting our film before the release, and I thank all for loving our film. The theater owners and the audiences, you are the real heroes

Exit mobile version