പട്ടണത്തിൽ സുന്ദരൻ സിനിമയുടെ സമയത്ത് പ്രതിഫലം കൂട്ടി ചോദിച്ചു; അമ്മയുടെ ‘വിലക്ക് ഞാനും നേരിട്ടുണ്ട്’; തുറന്ന് പറഞ്ഞ് നവ്യ നായർ

വിലക്കുകൾ പ്രഖ്യാപിതവും അപ്രഖ്യാപിതവും ആയി നിരവധി താരങ്ങളാണ് മലയാള സിനിമയിൽ നേരിട്ടത്. ഇപ്പോഴിതാ രണ്ട് യുവതാരങ്ങൾക്കും വിലക്ക് ലഭിച്ചിരിക്കുകയാണ്.
ഇപ്പോൾ അധികം ചർച്ചയാകാതെ പോയ ഒരു വിലക്കിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി നവ്യ നായർ. താരത്തിനെ അന്ന് പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിലാണ് ‘അമ്മ’ സംഘടന വിലക്കിയത്.

പുതിയ ചിത്രമായ ‘ജാനകി ജാനേ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് വിലക്കിനെ കുറിച്ച് നവ്യ സംസാരിച്ചത്. ‘എനിക്കും വന്നിട്ടുണ്ട് വിലക്ക്, വിലക്ക് ഞാനും നേരിട്ടുണ്ട്. ‘പട്ടണത്തിൽ സുന്ദരൻ’ എന്ന സിനിമയുടെ സമയത്ത് ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിൽ സിനിമയുടെ നിർമാതാവ് എനിക്കെതിരെ പരാതി നൽകിയതോടെയാണ് വിലക്ക് ഉണ്ടായത്’- എന്ന് നവ്യ നായർ വിശദീകരിക്കുന്നു.

തന്നെ ആ സമയത്ത് എന്നെ ‘ബാൻഡ് ക്വീൻ’ എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ട്. പിന്നീട് അത് സത്യമല്ല എന്ന് തെളിയുകയായിരുന്നു. താൻ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല. പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് തന്റെ ഭാഗം എല്ലാവരും കേട്ടത്. അന്ന് ‘അമ്മ’ അസോസിയോഷനും കൂടെ ചേർന്നാണ് വിലക്കിയത്. അതുകഴിഞ്ഞ് എന്റെ ഭാഗം കേട്ടു എന്നും നവ്യ പറയുന്നു.

ALSO READ- പെരുന്നാളിനൊപ്പം പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷവും അലയടിക്കേണ്ട വീട്ടിൽ ഉയർന്നത് കൂട്ടക്കരച്ചിൽ; കണ്ണീരായി റിയാനും സഫ്‌വാനും

തന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി, ആ വിലക്ക് നീക്കി. അങ്ങനെ എന്റെ ജീവിതത്തിലും ഒരു വിലക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് നവ്യ നായർ പറയുന്നു.

കൂടാതെ, യുവതലമുറയുടെ ലഹരി ഉപയോഗത്തെയും താരം എതിർക്കുന്നുണ്ട്. സിനിമയാണ് ഈ ഫെയിം തന്നതെന്ന ഓർമ വേണം. പണ്ടത്തെ നടന്മാർ ഇതൊന്നും ഉപയോഗിച്ചിട്ടല്ല അഭിനയിച്ചിരുന്നത്. ഇത് ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന ചിന്തയൊക്കെ തെറ്റാണ്. ഇതൊക്കെയാണ് വിലക്കിന്റെ യഥാർഥ കാരണങ്ങളെങ്കിൽ അത് തെറ്റാണെന്നും നവ്യ പറഞ്ഞു.


സൈജു കുറുപ്പ്, നവ്യാനായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ് ക്യൂബ് ഫിലിംസ് നിർമിക്കുന്ന ചിത്രമാണ് ജാനകി ജാനേ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന സിനിമ അനീഷ് ഉപാസനയാണ് ഒരുക്കിയിരിക്കുന്നത്.

Exit mobile version