എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും; ദുബായിലാണെന്ന് വിചാരിച്ചാൽ മതി, ഗോൾഡ് ഇഷ്ടപ്പെട്ടവർ പൊട്ടന്മാരാണോ? അൽഫോൺസ് പുത്രൻ

മലയാളചിത്രങ്ങളായ നേരവും പ്രേമവും ഒരുക്കിയ സംവിധായകൻ അൽഫോൺസ് പുത്രന്റെ അവസാനം റിലീസായ ചിത്രം ഗോൾഡ് തീയേറ്ററിൽ പരാജയമായിരുന്നു. ചിത്രത്തിന് വിവിധ കോണുകളിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിലൂടെ സിനിമയെ വിമർശിച്ചവരെ ചോദ്യം ചെയ്തിരുന്നു. ഇത് കൂടുതൽ വിവാദമാണ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ അൽഫോൺസ് തമിഴ്‌നാട്ടിലാണ് ഉള്ളത്. തമിഴ് സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണ് സംവിധായകൻ. ഏപ്രിൽ 3 മുതൽ 10 വരെ ചെന്നൈയിലാണ് അൽഫോൺസിന്റെ പുതിയ സിനിമയുടെ ഓഡിഷൻ നടത്തുന്നത്. സിനിമയുടെ ഓഡിഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന് ചോദിച്ചവരോടും കേരളത്തിലുള്ളവർ മോശമായി പെരുമാറിയെന്ന് പറയുകയാണ് അൽഫോൺസ്.

നേരം, പ്രേമം, ഗോൾഡ് എന്നിവയോട് കേരളത്തിലുള്ള ചിലർ മോശമായി പ്രതികരിച്ചുവെന്ന് അൽഫോൺസ് ആരാധകന് നൽകിയ കമന്റിൽ പറയുന്നു. ഇനി തനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരുമെന്നും താൻ ദുബായിലാണെന്ന് വിചാരിച്ചാൽ മതിയെന്നുമാണ് അൽഫോൺസ് പറയുന്നത്.

ALSO READ-വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം

‘എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ… കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ് എന്ന് വിചാരിച്ചാൽ മതി.” സിനിമ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറയാൻ നട്ടെല്ലുള്ളവർ ആണ് മലയാളികൾ എന്നും അതിന്റെ പേരിൽ പിണങ്ങരുതെന്നും ഒരാൾ കുറിച്ചു. അതിന് അൽഫോൺസ് നൽകിയ മറുപടി ഇങ്ങനെ.

”സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാൻ ഗോൾഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവൺമെന്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കിൽ, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഹോട്ടലിലെ ഭക്ഷണം പഴകിയാൽ, വേസ്റ്റ് കത്തുമ്പോൾ….അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ, എന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴിൽ മേഖലയിലും കാണിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോൾഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്.”-എന്നാണ് അൽഫോൺസ് ചോദിക്കുന്നത്.

ALSO READ- തെരച്ചിലിൽ കരച്ചിൽ കേട്ടു; പ്രസവിച്ച ഉടനെ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച് പോലീസ്; രക്തസ്രാവത്തിന് ചികിത്സതേടിയ യുവതിയുടെ കുഞ്ഞെന്ന് കണ്ടെത്തി

റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ രാഹുൽ ആണ് അൽഫോൺസിന്റെ പുതിയ തമിഴ് ചിത്രം നിർമിക്കുന്നത്. ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നതെന്ന് നിർമ്മാതാവ് പറഞ്ഞു.

Exit mobile version