2000ത്തിന്റെ കള്ളനോട്ടുകള്‍ നല്‍കി 93കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച സംഭവം; സഹായവുമായി എത്തി സന്തോഷ് പണ്ഡിറ്റ്, സന്തോഷത്തില്‍ മതിമറന്ന് ദേവയാനിയമ്മ

ദുരിതം അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും കൈത്താങ്ങായി എത്തുന്ന നടനാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ കള്ള നോട്ട് നല്‍കി യുവാവ് പറ്റിച്ച 93കാരിയായ ലോട്ടറി വില്‍പ്പനക്കാരിക്ക് തുണയായി എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചുവെന്നും കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞ് 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടുവെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

also read: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും , അവര്‍ക്ക് ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചുവെന്നും താരം പറഞ്ഞു. കള്ളനോട്ടുകള്‍ നല്‍കി ദേവയാനിയമ്മ പറ്റിക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്.

also read: പോത്തിറച്ചി ഒഴികെയുള്ള മാടുകളെ അറുക്കുന്നതും ഭക്ഷിക്കുന്നതും കര്‍ശനമായി നിരോധിച്ച് മഹാരാഷ്ട്ര; ‘ഗൗ സേവ ആയോഗ് രൂപീകരിച്ചു

സുമനസുകളുടെ സ്‌നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്. സങ്കടമെല്ലാം മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തുമെന്നും ഇങ്ങനെ പറ്റിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ദേവയാനിയമ്മ പറയുന്നു.

Exit mobile version