ഒത്തിരി ഇഷ്ടം, മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തോന്നുന്നു, പക്ഷേ എന്നെ പോലെ ഒരാളെ മഞ്ജു കല്യാണം കഴിക്കുമോ?; സന്തോഷ് വര്‍ക്കി

നടി മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സോഷ്യല്‍മീഡിയയിലെ താരമായ സന്തോഷ് വര്‍ക്കി. താനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എന്നാല്‍ മഞ്ജു തന്നെ പോലെ ഒരാളെ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ശരിക്കും തനിക്ക് മഞ്ജുവിനെ പോലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് താത്പര്യം. ഒത്തിരി ഇഷ്ടമാണ് മഞ്ുവിനെ എന്നും മഞ്ജുവിന്റെ സിനിമകളെല്ലാം താന്‍ കാണാറുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

also read:വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗം ആകില്ലെന്ന് ഹൈക്കോടതി

മഞ്ജുവിനെ പോലെ ഒരു പാര്‍ടണറിനെ കിട്ടിയിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പോലെ ഒരാളെ ഒന്നും മഞ്ജു കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്നും അത്രത്തോളം ഒന്നും താന്‍ വളര്‍ന്നിട്ടില്ലെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

also read; ബംഗളുരു മെട്രോ തൂണ്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മേല്‍ തകര്‍ന്നു വീണു: അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം, പിതാവിന്റെ നിലഗുരുതരം

മഞ്ജുവിനെ ഉപേക്ഷിച്ചിട്ട് ദിലീപ് എന്തിനാണ് മറ്റൊരു സ്ത്രീയെ കെട്ടാന്‍ പോയതെന്നും നല്ലൊരു വ്യക്തായിയിരുന്നില്ലേ മഞ്ജുവെന്നും സന്തോഷ് വര്‍ക്കി ചോദിക്കുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍മീഡിയയില്‍ വൈറലായത്.

Exit mobile version