കലിപ്പ്…കട്ടകലിപ്പ്… ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തെ? പുതിയ ലുക്കില്‍ പുതുവര്‍ഷത്തെ വരവേറ്റ് കാളിദാസ് ജയറാം; വൈറലായി ചിത്രം

ചോക്ലേറ്റ് ലുക്കില്‍ നിന്ന് കുറച്ച് കലിപ്പ് ലുക്കിലാണ് ജയറാമിന്റെ മകനും യുവതാരവുമായ കാളിദാസ് ജയറാം പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് പുതിയ ലുക്കിന് ലഭിച്ചിരിക്കുന്നത്.

കിടിലന്‍, ഗ്രേറ്റ് ലുക്ക്, സൂര്യയെപ്പോലെയുണ്ട്, സൂപ്പര്‍ എന്നിങ്ങനെ പുതിയ മേക്കോവറിനെ പ്രശംസിച്ച് ധാരാളം കമന്റുകള്‍ ചിത്രത്തിന് വന്നിട്ടുണ്ട്. അര്‍ജ്ജന്റീന ഫാന്‍സ് കട്ടൂര്‍ക്കടവ് എന്ന ചിത്രമാണ് കാളിദാസ് ജയറാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Exit mobile version