ഈഫല്‍ ടവറിന് മുന്നില്‍ വെച്ച് പ്രൊപ്പോസ് ചെയ്തു; ബിസിനസ് പങ്കാളി സുഹൈലിനോട് യെസ് പറഞ്ഞ് നടി ഹന്‍സിക; വിവാഹം ഉടനെന്ന് താരം

തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയെയാണ് വിവാഹം ചെയ്യുന്നത്.

പാരീസിലെ ഈഫല്‍ ഗോപുരത്തിനു മുന്‍പില്‍ വച്ച് സുഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹം വരെ എത്തിയത്.

ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാകുക. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹല്‍ദി. തൊട്ടടുത്ത ദിവസം വിവാഹം.

also read- മരിച്ച എലിസബത്തിനെ നിലത്തുകിടത്തി അതേ കയറിയില്‍ യുവാവും തൂങ്ങി മരിച്ചതോ? ഒഴിഞ്ഞഷെഡില്‍ യുവാവും പെണ്‍കുട്ടിയും മരിച്ച സംഭവത്തില്‍ ദുരൂഹത

കുട്ടിതാരമായി സിനിമയിലെത്തിയ താരം ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ അഭിനയിച്ചിട്ടുണ്ട്. അല്ലു അര്‍ജുന്‍ ചിത്രം ദേസമുരുഡുവില്‍ നായികയായാണ് ഹന്‍സിക തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. മാപ്പിളൈ, എങ്കെയും കാതല്‍, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകള്‍. റൗഡി ബേബി, പാര്‍ട്ണര്‍ ഉള്‍പ്പടെ അഞ്ച് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

Exit mobile version