നടി രശ്മി ഗോപാല്‍ അന്തരിച്ചു; ‘ഈ പുഞ്ചിരി ഇനി ഇല്ല, സാറാമ്മ പോയി’ നൊമ്പര കുറിപ്പുമായി കിഷോര്‍ സത്യ

Reshmi Gopal | Bignewslive

കൊച്ചി: സിനിമാ- സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രശ്മി ജനിച്ചുവളർന്നത് ബംഗളൂരുവിലാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് രശ്മി എത്തിയത്. തുടർന്ന് നിരവധി സീരിയലുകളിൽ വേഷമിട്ടു.

തട്ടമിടാത്തതിന് 22കാരി മഹ്‌സ അമിനിയെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഇറാനില്‍ ഹിജാബ് വലിച്ച് കീറിയും കത്തിച്ചും സ്ത്രീകളുടെ വ്യാപക പ്രതിഷേധം

ചില മലയാളം, തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ. രശ്മിയുടെ വിയോഗത്തിൽ നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. രശ്മിയുടെ മരണത്തിൽ നടൻ കിഷോർ സത്യയും നൊമ്പരകുറിപ്പുമായി എത്തി. രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും ഈ പുഞ്ചിരി ഇനി ഇല്ല, സാറാമ്മ പോയെന്ന് കിഷോർ പറയുന്നു.

കിഷോറിന്റെ കുറിപ്പ്;

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ “സാറാമ്മ ” എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികൾ…. 🙏❤️

Exit mobile version