ബിഗ് ബോസ് താരം ഡോ. റോബിൻ വിവാഹിതനാകുന്നു; വധു ആരതി പൊടി, വിവാഹം ഫെബ്രുവരിയിൽ

Dr. Robin | Bignewslive

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ ഡോ. റോബിൻ വിവാഹിതനാകുന്നു. താരം തന്നെയാണ് തന്റെ വിവാഹ വാർത്ത പുറത്ത് വിട്ടത്. മോഡലും അവതാരകയുമായ ആരതിയാണ് റോബിന്റെ വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ വെളിപ്പെടുത്തി.

”പലരും പറയുന്നുണ്ട് എന്റെ എൻഗേജ്‌മെന്റു കഴിഞ്ഞുവെന്ന്. എന്നാൽ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും” ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയ താരം ആരാധകരോടായി പറഞ്ഞു.

പാടത്ത് വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലി തർക്കം; ഷൊർണൂരിൽ യുവ കർഷകൻ അടിയേറ്റ് മരിച്ചു

റോബിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരതിയുമായുള്ള ചിത്രങ്ങളും വീഡിയോയും തന്നെയായിരുന്നു സംശയങ്ങൾക്കും വഴിവെച്ചത്. ഈ വേളയിലാണ് വിവാഹിതനാകുന്നുവെന്നും വധുവിനെയും വെളിപ്പെടുത്തി താരം രംഗത്ത് വന്നത്.

ഒരു അഭിമുഖത്തിനിടയൊണ് ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. ബിഗ് ബോസ് 100 ദിനം തികയ്ക്കാൻ കഴിയാതെ പുറത്തായെങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. റോബിൻ എത്തുന്നിടത്ത് കാണുന്ന ആൾക്കൂട്ടവും ആരവങ്ങളും അതിന് തെളിവാവുകയാണ്.

Exit mobile version