റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ

മലയാള ചലച്ചിത്ര സംവിധായകൻ റോഷൻ ആൻഡ്രൂസ് ഇനി ബോളിവുഡിൽ. ഷാഹിദ് കപൂറിനെ നായകനാകുന്ന ചിത്രം ഒരുക്കിയാണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റം. മിസ്റ്ററി വിഭാഗത്തിൽപ്പെട്ട ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു.

അതേസമയം നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് സെപ്തംബർ 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

also read- ‘ദൈവം കൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്”; വെള്ളത്തിൽ വീണ് ഒഴുകിപോയ കാറിൽ നിന്നുംകുടുംബത്തെ രക്ഷിച്ചവർ പറയുന്നു

കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തെന്നിന്ത്യൻ താരം മാളവിക ശ്രീനാഥ് ആണ് നായിക. സിജു വിൽൺ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നവീൻ ഭാസ്‌കറിന്റേതാണ് രചന. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം.

Exit mobile version