പുഷ്പ 2 ബഡ്ജറ്റ് 350 കോടി; 90 കോടിയും ലാഭവിഹിതവും അല്ലു അർജുന്; സംവിധായകന് 40 കോടി പ്രതിഫലം

പാൻ ഇന്ത്യൻ ചിത്രമായെത്തി മികച്ചവിജയം കൊയ്ത സിനിമയാണ് പുഷ്പ. അല്ലു അർജുന്റെ താരമൂല്യവും പുഷ്പയിലൂടെ കൂടിയിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന പുഷ്പ 2വിന്റെ വാർത്തകൾ അമ്പരപ്പിക്കുകയാണ്.

പുഷ്പ 2 വലിയ ബഡ്ജറ്റിൽ തന്നെ ഒരുക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോർട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ചിത്രം ഒടിടിയായും പുറത്തിറക്കും. ഇതിനായി എല്ലാ ബിഗ് പ്ലാറ്റ്ഫോംസും ആഞ്ഞു ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായേക്കും.

ALSO READ-കുടുംബത്തിലേക്ക് പുതിയ ഒരതിഥി കൂടി; മഷൂറ ഗർഭിണിയാണ്; സന്തോഷവാർത്ത പങ്കുവെച്ച് ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും

ചിത്രത്തിലെ താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും പ്രതിഫലവും വലിയ ചർച്ചയാവുകയാണ്. പ്രധാന നടൻ അല്ലു അർജുൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണ്. ഒപ്പം ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മുകളിലായിരിക്കും അല്ലുവിന്റെ മാത്രം പ്രതിഫലമെന്നാണ് കണക്കുകൾ.

ഇതോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ സുകുമാറിന്റെ പ്രതിഫലത്തിലും വർധനവുണ്ടാകും. ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചിരുന്നത്. രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും. മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പ്രതിഫല ഇനത്തിൽ 50-70 കോടി രൂപ വരെയാവും.

Exit mobile version