രാജമൗലിയ്‌ക്കൊപ്പം ചുവട് വെച്ച് അനുഷ്‌കയും പ്രഭാസും; വൈറലായി വീഡിയോ

രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് താരങ്ങള്‍ സംവിധായകനൊപ്പം ചുവട് വെച്ചത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലിയ്‌ക്കൊപ്പം ചുവട് വെച്ച് അനുഷ്‌കയും പ്രഭാസും. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് താരങ്ങള്‍ സംവിധായകനൊപ്പം ചുവട് വെച്ചത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് കാര്‍ത്തികേയന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നത്. കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു. ജയ്പൂരില്‍ വെച്ച് ഡിസംബര്‍ 30 നാണ് വിവാഹം നടക്കുന്നത്. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍ടിആര്‍, നാഗാര്‍ജുന, നാനി എന്നിങ്ങനെ വന്‍ താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

Exit mobile version