‘ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം’; ആരാധകരോട് തുറന്ന് പറഞ്ഞ് തമന്ന

തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച താരറാണിയാണ് തമന്ന ഭാട്ടിയ. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ തമന്നയെ ആദ്യം തമിഴ് സിനിമാലോകമാണ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പിന്നീട് തെലുങ്ക്, കന്നഡ സിനിമകളിലും താരം സജീവമായി. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്.

അതേസമയം ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കവെ തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് തമന്ന. ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. താരത്തിന്റെ ട്വീറ്റ് വലിയ ചർച്ചയാവുകയും ചെയ്യുന്നുണ്ട്.

മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകിയിട്ടുണ്ട്. ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെന്നും താരം പറയുന്നു.

ALSO READ- ഭിന്നശേഷിക്കാരിയായ യുവതിക്ക് അനസ്‌തേഷ്യ നൽകിതിന് പിന്നാലെ മരണപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രി വീണ്ടും വിവാദത്തിൽ

കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നും തമന്ന വിശേഷിപ്പിച്ചു. ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും താരം പറയുന്നുണ്ട്.

Exit mobile version