നടി തമന്നയുടെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയുടെ മാതാപിതാക്കൾക്ക് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ വീക്കെൻഡിലാണ് മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ടതെന്നും ഉടനെ പരിശോധന നടത്തുകയായിരുന്നെന്നും തമന്ന പറയുന്നു.

മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും കുടുംബത്തിലെ താനുൾപ്പടെയുള്ള മറ്റംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ് ആണെന്നും തമന്ന വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസമാണ് എൻറെ മാതാപിതാക്കൾക്ക് കൊവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. ദൗർഭാഗ്യവശാൽ എന്റെ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവാണ്. അധികാരികളെ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകളെടുക്കുകയാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും സ്റ്റാഫുകൾക്കും ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ നിങ്ങളുടെ അനുഗ്രഹം വേണം’ തമന്ന കുറിച്ചു

Exit mobile version