കത്തിനിന്ന വെയിലിൽ ചുട്ടുപൊള്ളിയ ക്ഷേത്ര പടിക്കെട്ടിൽ നിൽക്കാനാവാതെ അമൃത സുരേഷ്; സ്വന്തം ഷൂസ് ഊരി നൽകി ഗോപി സുന്ദർ, ‘കരുതൽ’ കൂടിപ്പോയോ എന്ന് ആരാധകർ

Gopi Sundar | Bignewslive

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ദർശനം നടത്തിയ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമാവുന്നത്. കത്തി നിന്ന വെയിലിൽ ചുട്ടുപൊള്ളിയ പടിക്കെട്ടിൽ നിന്നുകൊണ്ടാണ് ഇരുവരും ഫോട്ടോ എടുത്തത്.

എന്നാൽ ചെരുപ്പിടാതെ അമൃതയ്ക്ക് നിൽക്കാൻ സാധിച്ചിരുന്നില്ല. ഇത് കണ്ട ഗോപി സുന്ദർ സ്വന്തം കാലിൽ കിടന്ന ഷൂസ് ഊരി അമൃതയ്ക്ക് കൊടുക്കുകയായിരുന്നു. ഈ ഷൂസിന് മുകളിൽ നിന്നാണ് അമൃത ഗോപി സുന്ദറിനൊപ്പം നിന്ന് ഫോട്ടോ എടുത്തത്. ഗോപി സുന്ദറിന്റെ ഈ കരുതലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കരുതൽ കൂടിപ്പോയോ എന്ന് ചോദിക്കുന്നവരും കുറവല്ല.

തൃക്കാക്കര തെരഞ്ഞെടുപ്പ്; ബിജെപി നേരിട്ടത് വൻ തോൽവി, എഎൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശും നഷ്ടമാകും! ആകെ നേടിയത് 12,957 വോട്ടുകൾ

കഴിഞ്ഞ ദിവസം നിശാഗന്ധിയിൽ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയത്. ഇതിന് മുൻപ് ഇരുവരും ഒന്നിച്ച് ഗുരുവായൂരിൽ തൊഴാനെത്തിയതും ചർച്ചയായിരുന്നു. അമൃതയുടെ മകൾ പാപ്പുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഗോപിസുന്ദറിന്റെ പിറന്നാൾ ദിനത്തിന്റെ പിറ്റേന്നായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഇരുവരും ഗുരുവായൂരിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Exit mobile version