സീറോയ്ക്ക് ശേഷം ഡോണ്‍ 3 യുമായി ഷാരൂഖ് എത്തുന്നു; വന്‍ പ്രതീക്ഷയുമായി ആരാധകര്‍

ഡോണിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ സമ്മാനിച്ചത്

മുംബൈ: പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ ഡോണ്‍ 3 യുമായി ഷാരൂഖ് ഖാന്‍ എത്തുന്നു. അടുത്ത കാലങ്ങളിലായി ബോളിവുഡില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ഷാരൂഖ് ഖാന്‍ വിജയ കൂരീടം തിരിച്ച് പിടിക്കാനായി തന്റെ ഭാഗ്യ കഥാപാത്രമായാണ് വീണ്ടും എത്തുന്നത്.

ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഭിനയിച്ച സീറോ ചിത്രത്തിന്റെ പരാജയം ഷാരൂഖിനേയും ആരാധകരേയും ഏറെ തളര്‍ത്തിയിരുന്നു. ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ താരത്തെ സഹായിക്കുന്ന ചിത്രം കൂടിയാവും ഡോണ്‍ 3.

ഡോണിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഏറെ ആത്മവിശ്വാസത്തോടെയാവും കിംഗ് ഖാന്‍ ചിത്രത്തെ സമീപിക്കുക. ഫര്‍ഹാന്‍ അഖ്തര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ സംവിധാനമെന്നും ചിത്രത്തിന്റെ സക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നുമാണ് ബോളിവുഡ് അണിയറ സംസാരം.

Exit mobile version