ബാലന്‍ വക്കീലായി ദിലീപ്; കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് വിക്കുള്ള ഒരു വക്കീലായിട്ടാണ് എത്തുന്നത്. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിയാകോം 18 മോഷന്‍ പിക്ചറാണ്.

ഗോപി സുന്ദറും, രാഹുല്‍ രാജും സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. ക്യാമറ അഖില്‍ ജോര്‍ജ്ജും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിച്ചിരിക്കുന്നു.

Exit mobile version