നീണ്ടകാലത്തെ പ്രണയം സഫലം; തെന്നിന്ത്യൻ താരങ്ങളായ വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു

തെന്നിന്ത്യൻ താരങ്ങളായ വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം ഏറ്റവും അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഓസ്ട്രേലിയൻ സ്വദേശിനിയായ വിമല രാമൻ ‘പൊയ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്ക്കൊപ്പം ‘ടൈം’ എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമാലോകത്തെത്തി. പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി.

‘പ്രണയകാലം’, ‘കോളേജ് കുമാരൻ’, ‘നസ്രാണി’, ‘കൽക്കത്ത ന്യൂസ്’, ‘ചാട്ടം’, ‘ഡാം 999’, ‘രാമൻ തേടിയ സീതൈ’ തുടങ്ങി മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു.

also read- ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സഹായിക്കും! കുടുംബം തുടങ്ങാൻ തുണയാകും; സ്ത്രീധനത്തെ മഹത്വവത്കരിച്ച് പാഠഭാഗം; വ്യാപക വിമർശനം

‘ഗ്രാൻമ’യാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം. ‘ഉന്നാലെ ഉന്നാലെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ‘ജയം കൊണ്ടേൻ’, ‘എൻട്രെൻണ്ടും പുന്നഗൈ’ തുടങ്ങിയ ചിത്രങ്ങളിൽ നായകനായെത്തി വിജയം കൈവരിച്ചു.

also read- കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

പിന്നീട് ‘തുപ്പരിവാലൻ’ എന്ന വിശാൽ ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിർക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Exit mobile version