‘തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ദുഷ്ടൻ, പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും എന്നും അതിജീവിതയ്‌ക്കൊപ്പം’ ഗായത്രി സുരേഷ്

Gayathri Suresh | Bignewslive

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വലിയ ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങൾ നടത്തിയില്ലെങ്കിലും അവർക്ക് മെസേജുകൾ അയക്കാറുണ്ടെന്നും ഗായത്രി കൂട്ടിച്ചേർത്തു. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, താൻ ഒരു സംഘനയിലും അംഗമല്ലെന്നും നടി പറയുന്നു.

‘ആരും ആരെയും ഇങ്ങനെ ദ്രോഹിക്കരുതേ’, കരൾ രോഗത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണവും 2 പവന്റെ വളയും മോഷ്ടിക്കപ്പെട്ടു, കണ്ണീരോടെ ഉഷ

ഗായത്രി സുരേഷിന്റെ വാക്കുകൾ;

‘ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകൾ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാൻ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാൻ. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അർഹിക്കുന്നുണ്ട്.

ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂ.സി.സിയിലുമില്ല. ഒന്നിലും അംഗമാകാൻ താൽപര്യമില്ല. ഡബ്ല്യൂ.സി.സിയുടെയും അമ്മയുടെയും പ്രവർത്തനങ്ങൾ നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്.

Exit mobile version