പരാതി ഫലം കണ്ടു, കേരളത്തിൽ ഒന്നും നടന്നില്ല, പക്ഷെ റഷ്യയിൽ ട്രോളുകൾ നിരോധിച്ചു;റഷ്യയിലും പിടിയുണ്ടല്ലേ എന്ന് ട്രോൾ, വീണ്ടും എയറിലായി ഗായത്രി സുരേഷ്

ട്രോളുകൾ വ്യക്തിഹത്യകളാണെന്നും നിരോധിക്കണമെന്നും മുഖ്യമന്ത്രിയോട് അപേക്ഷിച്ച് ട്രോളുകൾ വാങ്ങിച്ചുകൂട്ടിയ നടി ഗായത്രി സുരേഷ് വീണ്ടും അതേ സംഭവത്തിന്റെ പേരിൽ ട്രോളുകൾക്ക് ഇരയാവുകയാണ്. ട്രോളുകൾ അടിച്ചമർത്തലുകൾ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും ലൈവ് വീഡിയോയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി അപേക്ഷിക്കുകയായിരുന്നു.

എന്നാൽ അന്നത്തെ ഗായത്രിയുടെ ആവശ്യം സർക്കാർ പരിഗണിച്ചോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി മറ്റൊരു ട്രോളായി മാറിയിരിക്കുകയാണ്.

‘ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയിൽ ട്രോൾസ് നിർത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു’, എന്നാണ് ഗായത്രി മറുപടി നൽകുന്നത്.

ഇതേത്തുടർന്ന് വീണ്ടും നിരവധി പേരാണ് ഗായത്രിയെ ട്രോൾ ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വീണ്ടും ഗായത്രി വൈറലായിരിക്കുകയാണ്.

Exit mobile version