‘രണ്ടേമുക്കാൽ ലക്ഷം പേർ പിന്തുണക്കുന്നു എന്ന് പ്രാക്ടീസ് ചെയ്ത് പറഞ്ഞത്, ട്രോളുകൾ കാരണം ഞാനിപ്പോൾ വെറും പന്നി പൊളിയാണ്’: ഗായത്രി സുരേഷ്

മിസ് കേരള, ബാങ്ക് ഉദ്യോഗസ്ഥ എന്നീ പദവികളിൽ നിന്നും സിനിമയിലെത്തിയ ഗായ്ത്രി സുരേഷ് തൃശൂർ ഭാഷ കൊണ്ടാണ് ആരാധകരെ കൈയ്യിലെടുത്തതി. ഈയടുത്തായി താരത്തിന്റെ പ്രതികരണങ്ങൾ കാരണം ഒരുപാട് ട്രോളുകളും ഉടലെടുത്തു. ട്രോളന്മാരുടെ പ്രിയ താരമായി മാറിയതിനെ കുറിച്ച് പോസിറ്റീവായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി ഇപ്പോൾ.

ALSO READ- രണ്ടു മക്കളും ഉക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥികൾ; ആശങ്കയോടെ പാലക്കാട്ടെ മാതാപിതാക്കൾ

താൻ തന്റെ ജീവിതത്തിൽ എല്ലാം നേരിട്ടെന്നും ഇപ്പോൾ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നുമാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. ‘പ്രണവ് ഹൃദയത്തിൽ പറയുന്നൊരു ഡയലോഗുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തിൽ സംഭവിച്ചാൽ പിന്നെ നമ്മൾ പൊളിയാണ്, വെറും പന്നി പൊളിയാണ്. ആ സീനാണ് ഞാനിപ്പോൾ. അത്രേം സംഭവങ്ങൾ നടന്ന് കഴിഞ്ഞു. അത്രേം എന്നെ ട്രോളി. അത്രേം അടിച്ചമർത്തി കഴിഞ്ഞു,’-ഗായത്രി പറയുന്നു.

ഏറ്റവും ട്രോളിന് കാരണായ കേരളത്തിൽ തന്നെ രണ്ടേ മുക്കാൽ കോടി ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന വാക്കുകൾ മനപൂർവം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണെന്നും ഗായത്രി പറയുന്നു.

‘അന്നത് ഞാൻ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്. ഞാൻ ഇന്റർവ്യൂവിന് മുമ്പ് അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തിൽ മൂന്ന് കോടി ജനങ്ങൾ അതിൽ ഒരു ലക്ഷം പേർ പോയാൽ രണ്ടേമുക്കാൽ ലക്ഷം പേർ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയിൽ നിന്ന് എടുത്ത് ഇട്ടതാണ്,’ താരം കൂട്ടിച്ചേർത്തു.

ALSO READ- പരിക്കോ മരണമോ സംഭവിച്ചേനെ, കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നത് അധാർമ്മികത; ലിഫ്റ്റ് കൊടുത്ത ഓട്ടോഡ്രവർക്ക് എതിരായ നടപടിയിൽ എംവിഡി

കഴിഞ്ഞ വർഷം താൻ ബാങ്കിലെ ജോലി വിട്ടിരുന്നെന്നും താനൊരു സിനിമ ചെയ്യുകയാണെങ്കിൽ അതിൽ മൊത്തം പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവുകയെന്നും ഗായത്രി പറയുന്നു.

Exit mobile version