ഒടിയനെ പിടിക്കാന്‍ നോക്കൂ ക്യാമറക്കണ്ണിലൂടെ; സമ്മാനം നേടൂ

മോഹന്‍ലാല്‍ മാണിക്യനായിട്ടെത്തുന്ന ഒടിയന്‍ ചിത്രത്തിന്റെ ഒരുമിനിട്ട് ദൈര്‍ഘ്യമുളള ആശയം ചിത്രീകരിക്കൂ, സമ്മാനം നേടൂ. മോഹന്‍ലാലാണ് ഈ മത്സരകാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.ചിത്രീകരിച്ച ശേഷം നിങ്ങളുടെ സൃഷ്ടികള്‍ അയച്ചുകൊടുക്കൂ. ഒന്നാം സമ്മാനം ഒരുലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 50000 രൂപയും മൂന്നാം സമ്മാനം 25000 രൂപയുമാണ് സമ്മാനത്തുക.

മത്സരത്തിന് ചില നിബന്ധനകളുണ്ട്. മാണിക്യന്‍ 15 വര്‍ഷം വാരണാസിയിലായിരുന്നു തേന്‍കുറിശ്ശി വിട്ട് അയാള്‍ പോയി. അയാളുടെ തിരിച്ച് വരവ് തേന്‍കുറിശ്ശിയിലെ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ സ്വീകരിച്ചിട്ടുണ്ടാകും എന്ന ആശയത്തെ വെച്ച് ഒരു മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ ഉണ്ടക്കണം. അതും മൊബൈലില്‍ പകര്‍ത്തിയതായിരിക്കണം വീഡിയോ.

Exit mobile version