‘ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ലഭിച്ചതിൽ അഭിമാനിക്കുന്നു’ യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് നന്ദിയോടെ ഉണ്ണി മുകുന്ദൻ

Unni Mukundan | Bignewslive

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.  വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിസ സ്വീകരിക്കുന്ന ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

“ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു. ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം!”, ഉണ്ണി മുകുന്ദൻ കുറിച്ചു.

‘എന്തു പറയണമെന്നറിയില്ല’,വർഷങ്ങളായി മുടങ്ങാതെ എടുക്കുന്ന നിർമൽ ലോട്ടറി സമ്മാനിച്ചത് 70 ലക്ഷം; സമ്മാനത്തിൽ ഞെട്ടി കൂലി തൊഴിലാളിയായ കുട്ടൻ

നേരത്തെ നടി നസ്രിയയ്ക്കും ഫഹദ് ഫാസിലിനും ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Exit mobile version