അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല; 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് നടി ഭാവന; ധീരതയെന്ന് പൃഥ്വിരാജും ടൊവിനോയും, പിന്തുണ

Actress Bhavana | Bignewslive

കൊച്ചി: തനിക്ക് വേണ്ടി നിലകൊണ്ടവര്‍ക്കും തന്റെ ശബ്ദമായവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും ആക്രമണത്തെ അതിജീവിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി നടി ഭാവന രംഗത്ത്. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം പൊതുസമൂഹത്തിന് മുന്‍പില്‍ അതിജീവിച്ച യാത്രയെ കുറിച്ച് തുറന്നു പറഞ്ഞത്. കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ഭാവനയുടെ കുറിപ്പ് പങ്കുവെച്ച് ധീരതയെന്ന് യുവനടനും പ്രേക്ഷക പ്രിയങ്കരനുമായ പൃഥ്വിരാജ് കുറിച്ചത്. അതേ കുറിപ്പ് പങ്കുവെച്ച് നടന്‍ ടൊവീനോ തോമസും പിന്തുണ പ്രഖ്യാപിച്ചു.

അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും ഭാവന കുറിക്കുന്നു.

ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്;

‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’

5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച 13കാരൻ മകനെ കാറിന്റെ ഡിക്കിയിൽ അടച്ചു; അധ്യാപികയായ 41കാരി അറസ്റ്റിൽ

എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

Exit mobile version