കൊവിഡ് സ്ഥിരീകരിച്ച 13കാരൻ മകനെ കാറിന്റെ ഡിക്കിയിൽ അടച്ചു; അധ്യാപികയായ 41കാരി അറസ്റ്റിൽ

കൊവിഡ് മഹാമാരി ലോകത്ത് വീണ്ടും പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് ലോകത്തിൽ ഒന്നടങ്കം വ്യാപിക്കുന്നത്. മഹാമാരിയുടെ തീവ്രത കൂടി വരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

കൊവിഡ് സ്ഥിരീകരിച്ച മകനെ കാറിന്റെ ഡിക്കിൽ പൂട്ടിയിട്ട യുവതിയാണ് വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. യുഎസിലെ ടെക്സസിൽ അധ്യാപികയായ സാറാ ബീം (41) ആണ് അറസ്റ്റിലായത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയിൽ വെച്ച് അടയ്ക്കുകയായിരുന്നു. ആദ്യം നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് അറിയിച്ചതോടെ ആരോഗ്യപ്രവർത്തകർ പരിശോധന നടത്താൻ തയ്യാറായില്ല.

പ്രസവിച്ച് മൂന്നു ദിവസം മാത്രമായ പുലിക്കുട്ടികളെ കണ്ടെത്തി; മൃഗാശുപത്രിയിലേയ്ക്ക് മാറ്റി! അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി വരുമെന്ന ഭീതിയില്‍ നാട്ടുകാര്‍

കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നും ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നു. ശേഷം കുട്ടിയെ പുറത്ത് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് മറ്റു പരിക്കുകൾ ഒന്നുമില്ലെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Exit mobile version