‘പത്രം’ സിനിമ പുറത്തിറക്കാന്‍ നടത്തിയത് വലിയ യുദ്ധം; ചിത്രം വെളിച്ചം കാണില്ലായിരുന്നു, 99ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായതിങ്ങനെ, രണ്‍ജി പണിക്കര്‍

മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു 1999 ല്‍ പുറത്തിറങ്ങിയ ‘പത്രം’. ശക്തമായ സംഭാഷണങ്ങള്‍ കൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന സിനിമ രണ്‍ജി പണിക്കരുടെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാണ്.

അതേസമയം, ചിത്രം പുറത്തിറക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍ രണ്‍ജി പണിക്കര്‍. സിനിമ സെന്‍സറിംഗിന് നല്‍കിയപ്പോള്‍ തനിക്കുണ്ടായ അനുഭവം ട്വന്റിഫോര്‍ ന്യൂസിലാണ് രണ്‍ജിപണിക്കര്‍ പങ്കുവച്ചത്.

പത്രം എന്ന സിനിമ കേരളത്തില്‍ സെന്‍സര്‍ ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുന്നേറ്റ് പോയി. ഞാന്‍ വാതിലില്‍ കൈ വച്ച് തടഞ്ഞ് നിര്‍ത്തിയിട്ട് പറഞ്ഞു ‘ ഫീസ് കെട്ടിയിട്ടാണ് പണം സെന്‍സറിംഗിന് നല്‍കുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം’ എന്ന് പറഞ്ഞു.

ആശാ പരേഖാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍. പടം സെന്‍സര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. അന്ന് പ്രമോദ് മഹാജന്റെ അടുത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങള്‍ ഈ സിനിമയ്‌ക്കെതിര് നില്‍ക്കുന്നത് എന്തിനാണ് ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ ? അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ എന്തോ ഉണ്ട്.

അന്ന് അഞ്ച് മണിക്കുള്ളില്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ ടേബിളില്‍ എത്തണമെന്ന് അന്ത്യശാസനം നല്‍കിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടത്’രണ്‍ജി പണിക്കര്‍ പറഞ്ഞു.

Read Also:200ാം ടെസ്റ്റ് വിക്കറ്റ്! അച്ഛന്റെ പരിശ്രമത്തിന്റെ ഫലം: റെക്കോര്‍ഡ് നേട്ടം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു; വികാരദീനനായി മുഹമ്മദ് ഷമി

1999 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം ആയിരുന്നു പത്രം.
രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്തതാണ്. 25 ദിവസത്തിനകം 5.15 കോടി രൂപയാണ് ഈ ചിത്രം നേടിയത്. 250 ദിവസത്തിലധികം തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ചിത്രമാണ്.

സുരേഷ് ഗോപി മുരളി, മഞ്ജു വാര്യര്‍, എന്‍എഫ്. വര്‍ഗീസ്,ബിജു മേനോന്‍,സ്ഫടികം ജോര്‍ജ്ജ്, അസീസ്,ബാബു നമ്പൂതിരി,ടി.പി. മാധവന്‍, തുടങ്ങി ഒരു വന്‍ താരനിര തന്നെ അതില്‍ അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി രചനയും എസ്.പി. വെങ്കിടേഷ് സംഗീതവും നല്‍കിയിയിരിക്കുന്നു.

Exit mobile version