ബുര്‍ജ് ഖലീഫയില്‍ മലയാളിയുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖവും ‘കുറുപ്പ്’ ട്രെയിലറും; കാഴ്ചക്കാരനായി ദുല്‍ഖറും കുടുംബവും, വീഡിയോ

Dulquer Salmaan | Bignewslive

ദുബായ്: മലയാളികളുടെ സ്വന്തം കുഞ്ഞക്കയുടെ മുഖം തെളിഞ്ഞു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയിലറാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ആവേശത്തോടെയാണ് ട്രെയിലര്‍ പ്രദേശത്തുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.

വിവിധ ഫേസ് ബുക്ക് പേജുകള്‍ വഴി ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ തത്സമയം ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം കണ്ടു. ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാണാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനൊപ്പം എത്തിയിരുന്നു.

ഒരു മിനുട്ട് നാല് സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന ട്രെയിലറാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന മറ്റൊരു സവിശേഷത കൂടി ഉണ്ട്. കുറുപ്പ് സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ദുബായിയില്‍ എത്തിയിട്ടുണ്ട്.

Exit mobile version