ആ സേവനങ്ങള്‍ അവസാനിക്കില്ല; പുനീത് രാജ്കുമാര്‍ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് വിശാല്‍

Puneeth Rajkumar | Bignewslive

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് നടന്‍ വിശാല്‍. തന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരത്തിന്റെ പ്രഖ്യാപനം. പുനീതിന് ആദരമര്‍പ്പിച്ച് തുടങ്ങിയ പരിപാടിയില്‍ സംസാരിക്കവേയാണ് വിശാല്‍ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത് രാജ്കുമാര്‍.

വിശാലിന്റെ വാക്കുകള്‍;

‘പുനീത് നല്ലൊരു നടന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് നിര്‍വഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ അടുത്ത വര്‍ഷം മുതല്‍ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിഞ്ജ ചെയ്യുകയാണ്…’

Exit mobile version