‘ഒരാൾക്ക് മിന്നലേറ്റാൽ മെഗാവാട്ട് കണക്കിന് പവർ’; സൂപ്പർ ഹീറോ ‘മിന്നൽ മുരളി’ ട്രൈലർ എത്തി; നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് വ്യൂവേഴ്‌സ്

ഏറെ നാളായി കാത്തിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യുടെ ട്രൈലർ പുറത്തെത്തി. യൂട്യൂബിൽ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ട്രൈലറിന് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിച്ചിരിക്കുന്നത്. 11 മണിയോടെയാണ് ട്രൈലർ റിലീസായത്.

ടോവിനോ തോമസ് നായകനായെത്തുന്ന ‘ദേസി സൂപ്പർ സ്റ്റാർ’ എന്ന വിശേഷണത്തിലാണ് അതിമാനുഷിക ശക്തിയുള്ള മിന്നൽ മുരളി എത്തിയിരിക്കുന്നത്. ഡിസംബർ 24നാണ് ചിത്രത്തിന്റെ റീലീസ്. തീയ്യേറ്ററുകൾ തുറന്നെങ്കിലും ചിത്രം ഒടിടി റിലീസായിരിക്കും. നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ മുമ്പ് തന്നെ അറിയിച്ചിരുന്നു.

തമാശയും ആക്ഷനും എല്ലാം ചേർന്ന എന്റർടൈൻമെന്റ് പാക്കേജായിരിക്കും ചിത്രമെന്ന് ട്രൈലർ സൂചിപ്പിക്കുന്നു.

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും കഥയെഴുതി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ, ഫെമിന ജോർജ്, ഷെല്ലി, ഹരിശ്രീ അശോകൻ മാമുക്കോയ, ബിജുക്കുട്ടൻ, ബൈജു, പി ബാലചന്ദ്രൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

സോഫിയാ പോളാണ് നിർമ്മാണം. മാനുവൽ ക്രൂസ് ഡാർവിനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും ഷാൻ റഹ്‌മാനും ചേർന്നൊരുക്കുന്നു. എഡിറ്റർ ലിവിങ്സ്റ്റൺ മാത്യു.

Exit mobile version