എന്റെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും അവരുടെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും ആ സംഭവത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു; വിവാദത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

Santhosh Pandit | Bignewslive

സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അപമാനിതനായതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്.

അതിഥിയായി ചെന്ന പരിപാടിയില്‍വെച്ച് തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നു എന്നും ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്നെ മനപൂര്‍വ്വം അപമാനിക്കുന്നതിനായാണ് അങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പണ്ഡിറ്റ് ഇനിയെങ്കിലും റേറ്റിംഗിനുവേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍;

”വിവാദത്തിന് കാരണമായ പരിപാടിയില്‍ അതിഥിയാണ് ഞാന്‍ ചെന്നത്. എന്നെപ്പോലെ അതിഥികളായെത്തിയ മലയാള സിനിമയിലെ രണ്ട് പ്രശസ്ത നടിമാരുമുണ്ടായിരുന്നു. അവര്‍ എന്റെ ഒരു സിനിമയിലെ ഒരു പാട്ട് പാടണമെന്ന് പറഞ്ഞു. ഞാനത് പാടി തുടങ്ങിയപ്പോള്‍ ഗജനിയെന്ന തമിഴ് സിനിമയിലെ ഒരു പാട്ട് അവര്‍ ഇതിനൊപ്പം പാടുകയായിരുന്നു.

പത്തോളം തവണ ഇത് വീണ്ടും ആവര്‍ത്തിച്ചു. ഞാന്‍ പാടുമ്പോള്‍ അതിനനുസരിച്ചും അവര്‍ പാടുന്നമ്പോള്‍ അതിന് അനുസരിച്ചും ഓര്‍ക്കെസ്ട്ര മാറിക്കൊണ്ടിരുന്നു. ഇങ്ങനെ ഞാനെന്റെ പാട്ടുകള്‍ മറ്റ് പാട്ടുകളില്‍ നിന്ന് അടിച്ചുമാറ്റിയതെന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും നടത്തി. ആദ്യം ഇത് യാദൃശ്ചികമാണെന്ന് തോന്നിയെങ്കിലും ഇതെല്ലാം സ്‌ക്രിപ്റ്റെഡായിരിക്കാം എന്ന് തോന്നി. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, മറ്റ് പാട്ടികളുല്‍ നിന്ന് അടിച്ചുമാറ്റിയാണ് പണ്ഡിറ്റ് സ്വന്തം പാട്ടുണ്ടാക്കുന്നതെന്ന് വരുത്താനാണെന്ന് തോന്നി.

പിന്നീട് പരിപാടി അവസാനിച്ചപ്പോള്‍ പാട്ടുകള്‍ തമ്മിലെ സാമ്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. അനാവശ്യ ആക്രമണമാണ് ഉണ്ടായതെന്നും പറഞ്ഞിരുന്നു. അവര്‍ ഫണ്‍ ആണ് ഉദേശിച്ചത്, പക്ഷേ എന്ത് ഫണ്‍ ആണെങ്കിലും ഗെസ്റ്റ് ഈസ് ഗോഡ്. അതിഥിയായി വിളിച്ചുവരുത്തുന്ന ഓരാളോട് കാണിക്കേണ്ട മര്യാദയുണ്ട്. പരസ്പരം കാണിക്കേണ്ട ബഹുമാനമുണ്ട്. അതിലെത്ര പേര്‍ക്ക് ഇതെല്ലാം പറഞ്ഞാല്‍ മനസിലാകുമെന്നറിയില്ല. ഇതെല്ലാം സ്‌ക്രിപ്റ്റെഡാണോ എന്നെനിക്ക് അറിയില്ല. അത് ഡയറക്ടറാണ് പറയേണ്ടത്. എന്നോട് ആരും ഒന്നും പറഞ്ഞിരുന്നില്ല.

ഇത് യാഥൃശ്ചികമായിരുന്നെങ്കില്‍ ഡയറക്ടര്‍ക്ക് പരിപാടിക്കിടെ നടന്നതെല്ലാം തടയാമായിരുന്നു. എഡിറ്റിംഗിന്റെ സമയത്ത് എല്ലാം എഡിറ്റ് ചെയ്ത് കളയാമായിരുന്നു. ഒരാളുടെയും കരിയര്‍ തകര്‍ത്തിട്ടോ മാനസികമായി തളര്‍ത്തിട്ടോ റേറ്റിംഗ് കൂട്ടേണ്ട ആവശ്യമില്ല. എന്തായാലും ആ പരിപാടിയില്‍ പങ്കെടുത്തവരുടെ യഥാര്‍ത്ഥ സ്വഭാവവും സന്തോഷ് പണ്ഡിറ്റിന് അച്ചനും അമ്മയും നല്‍കിയ സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും നല്‍കിയ സംസ്‌കാരവും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് ആ സംഭവത്തിലൂടെ ചെയ്തത്. ഞാന്‍ എല്ലാം സമാധാനപരമായി വിശദീകരിക്കുകയാണ് ചെയ്തത്. പകരം ആ വേദിയില്‍ നിന്ന് ഞാന്‍ ഇറങ്ങിപോയിരുന്നെങ്കില്‍ പരിപാടിക്ക് നഷ്ടമുണ്ടായെന്ന് പറഞ്ഞ് അവര്‍ പുതിയ ഗെയിം കളിക്കുമായിരുന്നു. റേറ്റിംഗ് ആവശ്യമാണ് എന്നാല്‍ ഇനിയെങ്കിലും കുറച്ചുകൂടി നിലവാരം കാണിക്കണം”.

Exit mobile version