കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ സല്‍ക്കാരം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ബാല പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോയുടെ താഴെ സ്നേഹം നിറഞ്ഞ കമന്റുകള്‍ക്കൊപ്പം വളരെ മോശമായ കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
ഇത് തന്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. ആര് എഴുതിച്ചു എന്നതിനെ കുറിച്ചൊന്നും ബാല വീഡിയോയില്‍ പറയുന്നില്ല. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
