‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും’ വിമാനത്തിലെ ഏകയാത്രക്കാരനായി മാധവന്‍, വീഡിയോ പങ്കുവെച്ച് അനുഭവം

R Madhavan | Bignewslive

വിമാനത്തിലെ ഏകയാത്രക്കാരനായി നടന്‍ മാധവന്‍. അനുഭവം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് താരം വീഡിയോയിലൂടെ കാണിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയില്‍ വിമാനത്തിലുള്ള ഏകയാത്രക്കാരന്‍ താന്‍ മാത്രമാണെന്നും മാധവന്‍ പറയുന്നു. ‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു.’വിഡിയോയ്‌ക്കൊപ്പം മാധവന്‍ കുറിച്ചു.

Exit mobile version