വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം, തരുമല്ലോ? എന്ന് മുരളിച്ചേട്ടന്‍, എപ്പോഴും വരുമെന്ന് പറയുന്നതല്ലാതെ വരാറില്ല, എന്നാല്‍ ഇത്തവണ വന്നു; കേന്ദ്രമന്ത്രി വി മുരളീധരന്‍ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരും: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന് ഊണുകഴിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാര്‍. മുരളീധരനൊപ്പം ഭാര്യ ജയശ്രീയും, സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി മുരളീധരന്‍ വീട്ടില്‍ വന്ന വിവരം കൃഷ്ണ കുമാര്‍ പങ്കുവെച്ചത്. മുരളീധരനും സംഘത്തിനുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലേക്ക് വരുന്നെന്നും പറഞ്ഞ് മുരളീധരന്‍ വിളിച്ചതിനെക്കുറിച്ചാണ് കൃഷ്ണകുമാര്‍ കുറിപ്പില്‍ പറയുന്നത്. ഇത്രയും തിരക്കുകള്‍ക്കിടയിലും തന്റെ വീട് സന്ദര്‍ശിച്ച്, സ്‌നേഹം പങ്കിട്ടതില്‍ നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും..??
കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം..

എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്‌ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു..

Exit mobile version