തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിൽ തെളിവുകളില്ലെന്ന്
ക്രൈം ബ്രാഞ്ച്.
നിലവിൽ ശേഖരിച്ച തെളിവുകളിൽ നിന്നും പരാതി സ്ഥിരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെയെടുത്ത കേസിലെ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോഴാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി നാളെ വിധി പറയും.