താരദമ്പതികള്‍ ആര്യയ്ക്കും സയ്യേഷയ്ക്കും പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവെച്ച് വിശാല്‍

Arya and Sayyeshaa | Bignewslive

തെന്നിന്ത്യന്‍ താരദമ്പതിമാരായ ആര്യയ്ക്കും സയ്യേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും തമിഴ് നടനുമായ വിശാലാണ് വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഈ വാര്‍ത്ത പുറത്ത് വിടുന്നതില്‍ വളരെ വളരെ സന്തോഷം. അമ്മാവനായതില്‍ അഭിമാനം, എന്റെ സഹോദരന്‍ ജാമിയ്ക്കും (ആര്യയുടെ യഥാര്‍ഥ പേരായ ജംഷാദിന്റെ ചുരുക്കപ്പേരാണ് ജാമി) സയ്യേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു,. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഈ ഷൂട്ടിനിടയില്‍. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

2019 മാര്‍ച്ചിലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. സന്തോഷ് സംവിധാനം ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹജീവിതത്തിലേയ്ക്ക് കടക്കാന്‍ തീരുമാനിച്ചതും.

Exit mobile version